ആരോഗ്യമന്ത്രി രാജിവയ്ക്കുക, ഇരിങ്ങാലക്കുടയില്‍ ബിജെപി മാര്‍ച്ച്
ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. അയ്യങ്കാളി സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍ഡ് വഴി ഠാണാ മാവേലി സ്റ്റോറിന് മുന്പില് മെയിന്‍ റോഡില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ലോചനന്‍ അമ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, കെ.പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ഭാരവാഹികളായ പി.എസ്. അനില്‍കുമാര്‍, സിബിന്, വിദ്യാസാഗര്‍, അജീഷ് പൈക്കാട്ട്, രിമ പ്രകാശ്, ശെല്വന് മണക്കാട്ടുപടി, ശ്രീജേഷ്, മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. സുബീഷ്, പ്രിന്‍സ്, ആര്‍ച്ച അനീഷ്, ടി.വി. പ്രജിത്ത്, അനൂപ്, ജിതേഷ്, കാര്‍ത്തിക, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ് എന്നിവര്‍ നേതൃത്വം നല്കി.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി
ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തി
ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍