നവീകരണം പൂര്‍ത്തീകരിച്ച തവളക്കുളം മുതല്‍ വളവനങ്ങാടി വരെയുള്ള റോഡ് തുറന്നുകൊടുത്തു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കാക്കാത്തുരുത്തി-മതിലകം റോഡില്‍ നവീകരണം പൂര്‍ത്തീകരിച്ച തവളക്കുളം മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. 2018-19 വര്‍ഷത്തെ പ്രളയഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണു 5.50 മീറ്റര്‍ വീതിയില്‍ ബിഎംബിസി ചെയ്തും കാന നിര്‍മിച്ചും റോഡ് നവീകരണവും നടത്തിയത്. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സുധന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. പൊതുമരാമത്ത് കൊടുങ്ങല്ലൂര്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി. ജിസണ് ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.സി. ബിജു, വാര്‍ഡ് മെമ്പര്‍ ടി.ഡി. ദശോബ് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി