ഉല്‍സവത്തിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; ഇടഞ്ഞ ആന പിങ്ക് പോലീസിന്റെ കാര്‍ കുത്തി മറച്ചിട്ടു
പൊറത്തിശേരി കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആന കണ്ടാരംതറ മൈതാനത്ത് ഇടഞ്ഞോടിയപ്പോള്‍.
ഇരിങ്ങാലക്കുട: പൊറത്തിശേരി കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആന കണ്ടാരംതറ മൈതാനത്ത് ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന് എന്ന ആനയാണ് ഇടഞ്ഞത്. ചമയങ്ങള്‍ എല്ലാം അഴിച്ച് വച്ചതിന് ശേഷം പട്ട എടുക്കാന്‍ മൈതാനത്ത് എത്തിയ ആന പെട്ടെന്ന് പാപ്പാന് നേരെ തിരിയുകയായിരുന്നു. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന പിങ്ക് പോലീസിന്റെ കാര്‍ ആന കുത്തിമറിച്ചിട്ടു. കാറിന്റെ പുറക് വശം തകര്‍ന്നു. എലഫെന്റ് സ്ക്വാഡ് പ്രവര്‍ത്തകരും ആന പാപ്പാന്മാരും ചേര്‍ന്ന് ആനയെ തളച്ചു. പിന്നീട് ഇതിനെ ഉത്സവപ്പറമ്പില്‍ നിന്നും കൊണ്ടുപോയി. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍