ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
പുരോഗമന കലാ സാഹിത്യത്തിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിക്കുന്ന ഇന്നസെന്റ് നാടകോത്സവത്തിന് ഡോ. ആര്. ബിന്ദു കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 17 വരെ ടൗണ്‍ ഹാളില്‍ സംഘടിക്കുന്ന ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി. ഡോ. ആര്. ബിന്ദു കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം, ബാലന് അമ്പാടത്ത്, അയ്യപ്പക്കുട്ടി ഉദിമാനം എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഇന്ന് മുതല്‍ 17 വരെ വൈകീട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങള്‍ വീതം 10 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഒരുമണിക്കൂറാണ് സമയം. ഏഴുമണിക്ക് ഒരു നാടകം സമാപിച്ചശേഷം അടുത്ത നാടകം തുടങ്ങുംവരെ പുറത്ത് കലാപരിപാടികള്‍ അവതരിപ്പിക്കും. നാടകമത്സരത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് 50000, 30000, 20000 രൂപയും ട്രോഫിയും കൂടാതെ മികച്ച നാടകരചയിതാവ്, സംവിധായകന്, നല്ല നടന്, നല്ല നടി എന്നിവര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ചൈതന്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി