തെരുവുനായ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം
മൂര്‍ക്കനാട് ഭാഗത്ത് ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കാനുള്ള നഗരസഭാ കണ്‍സിലിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ.
മൂര്‍ക്കനാട്: ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്തിനെതിരേ പ്രദേശവാസികള്‍ രംഗത്ത്. മൂര്‍ക്കനാട് ഒന്നാം വാര്‍ഡില്‍ കണ്ടെത്തിയ സ്ഥലത്തിനെതിരേയാണ് ആശങ്കയറിയിച്ച് പരിസരനിവാസികളും മൂര്‍ക്കനാട് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.
2025-ല്‍ തന്നെ ഈ പറഞ്ഞ സ്ഥലത്ത് തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം വെള്ളം കയറിയിട്ടുണ്ട്. നായകള്‍ക്കുള്ള കൂടൊരുക്കി അവയെ പാര്‍പ്പിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് ഉണ്ടാകുന്ന മാലിന്യം താമരപ്പാടത്തും അതുവഴി നീരോലി തോടിലൂടെ കരുവന്നൂര്‍ പുഴയിലേക്കും ഒഴുകിയെത്തും. പലസ്ഥലത്തേയ്ക്കുമുള്ള കുടിവെള്ളം പമ്പ് ചെയ്ത് പോകുന്നതും കരുവന്നൂര്‍ പുഴയില്‍നിന്നാണ്. ഇതുവഴി വലിയ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ട വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ ചെയര്‍മാനും ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്കുവാനും പരിസരനിവാസിയായ ജനകന് നീരോലിയുടെ വീട്ടില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിന് മൂര്‍ക്കനാട് ഒന്നാംവാര്‍ഡില്‍ കണ്ടെത്തിയ 40 സെന്റ് സ്ഥലത്തിന് പ്രതിമാസം പതിനായിരം രൂപ വാടകയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് നല്‍കാനാണ് സ്ഥലയുടമ തയാറായിട്ടുള്ളത്. ഇതുസംബന്ധിച്ച കരാറിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് രേഖ കൈമാറി
പടിയൂര്‍ പഞ്ചായത്തില്‍ ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം നടത്തി