ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ നിന്നും ആദ്യ ബാച്ച് ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ സംഘം
കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ നിന്നും ലൈസന്‍സുമായി പള്ളിവികാരി ഫാ. റിന്റോ കൊടിയന്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ നിന്നും ആദ്യ ബാച്ച് ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി പുറത്തിറങ്ങി. വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരിയും കുറ്റിക്കാട് സെന്റ് സെബാസ്റ്റിയന് സ്കൂള്‍ അധ്യാപകനുമായ ഫാ. റിന്റോ കൊടിയന്‍ ഉള്‍പ്പടെ എട്ടുപേരാണ് ഹെവി

വെഹിക്കിള്‍ ഡ്രൈവിംഗ് സ്കൂളിലെ ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയത്. ഇതില്‍ ഏഴുപേരും വിജയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അധ്യാപകനായ ഫ്രാന്‍സിസ് ബാസ്റ്റിന്, അദ്ദേഹത്തിന്റെ മകന് ക്രിസ് ജോസഫ്, എം.എസ്. രജിത്ത്, സാജ് വിജയ്, ബാജിയോ ഷാജി, ടി.ആര്. അക്ഷയ്, എം.എ. രാകേഷ് എന്നിവരാണ് ടെസ്റ്റ് വിജയിച്ച മറ്റുള്ളവര്‍.
മികച്ച ഡ്രൈവിംഗ് കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ ആശയമാണ് കെഎസ്ആര്‍ടിസിയില്‍ ഡ്രൈവിംഗ് സ്കൂള്‍ എന്ന പദ്ധതി. ഇതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകള്‍ അനുവദിച്ചിരിക്കുന്നത്. അതു കൂടാതെ ഡോക്ടര്‍, വെഹിക്കിള്‍ ഡിപാര്‍ട്ട്മെന്റ്, പോലീസ് എന്നിവരടങ്ങുന്ന ടീമിന്റെ ക്ലാസുകളും നല്‍കുന്നുണ്ട്. ഡ്രൈവിംഗ് എങ്ങനെ ഏറ്റവും മികച്ച രീതിയില്‍ എടുക്കാം എന്നതിനെ കുറിച്ച് നല്ല ക്ലാസുകളാണ് ഇവിടെ നിന്ന് ലഭിച്ചതെന്ന് ആദ്യ ബാച്ചിലെ അംഗങ്ങള്‍ പറഞ്ഞു.
നല്ല ഡ്രൈവിംഗ് കാഴ്ച വയ്ക്കുക എന്ന ആശയത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി നടപ്പിലാക്കിയ ഈ ഉദ്യമം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്കുമാറാണ് ഇരിങ്ങാലക്കുടയില്‍ നേരിട്ടെത്തി ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് സ്കൂള്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ടു വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ് പഠനം ഉടന്‍ തന്നെ ആരംഭിക്കുമെന്നും കെഎസ്ആര്‍ടിസി ഓഫീസ് ഇന്‍ചാര്‍ജ് ജോസഫൈന് എ. ജോസ് അറിയിച്ചു. ഇന്‍സ്ട്രക്ടര്‍ ടി.കെ. ക്ലെവര്‍ നേതൃത്വം നല്കി. ബസ്, കാര്‍ എന്നിവക്ക് 9000 രൂപ, ബൈക്കും കാറും 11000രൂപ, ടു വീലര്മാത്രം 3500രൂപ എന്നിങ്ങനെയാണ് നിരക്ക്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു