പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
പുളിക്കലച്ചിറ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെ പടിയൂര്‍ പഞ്ചായത്ത് ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി തൃശൂര്‍ സൗത്ത് ജില്ല സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാലവര്‍ഷം പടിവാതില്ക്കല് എത്തിനില്‍ക്കുമ്പോഴും പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനെതിരെ വ്യാപക ജനരോഷം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. പടിയൂര്‍ പഞ്ചായത്ത് ഭരണത്തിനെതിരെ ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടംകുളം സെന്ററില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ബിജെപി തൃശൂര്‍ സൗത്ത് ജില്ല സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
കോടംകുളം പുളിക്കലച്ചിറ റോഡിന് സംരക്ഷണ ഭിത്തിയും റോഡ് നിര്‍മാണത്തിന് 45 ലക്ഷം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത നടപടിക്കെതിരെയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. സുബീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രഭാത് വെള്ളാപ്പള്ളി സ്വാഗതവും സജി ഷൈജു കുമാര്‍ നന്ദിയും പറഞ്ഞു. ഗോപാലകൃഷ്ണന് വാലുപ്പറമ്പില്‍, സുജിത ഷിനോബ്, സുഖിന് പടിയൂര്‍, വാണി കോപ്പുള്ളിപറമ്പില്‍, ഈശ്വരി ജയന് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം കൊടുത്തു.
നാടിന്റെ വികസനക്കുതിപ്പിന് ഏറെ പ്രയോജനപ്പെടേണ്ട പുളിക്കലച്ചിറ പാലത്തിന്റെ പണി മന്ദഗതിയിലായതു മൂലം പ്രദേശവാസികളും യാത്രക്കാരും കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടിവരുന്നത്. വരാനിരിക്കുന്ന ശക്തമായ മഴയ്ക്ക് മുന്നോടിയായി പാലം പണി പൂര്‍ത്തിയായില്ലെങ്കില്‍ പ്രദേശം പാടേ ഒറ്റപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങള്‍. അധികൃതരുടെ നിസംഗതയ്ക്കെതിരെയും അനാസ്ഥയ്ക്കെതിരെയും ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് ബിജെപിയുടെ തീരുമാനം. വരും ദിവസങ്ങളിലും ഈ വിഷയത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
മാടായിക്കോണത്ത് വീട് കുത്തി തുറന്ന് മൊബൈലും പണവും കവര്‍ന്നു, പ്രതി അറസ്റ്റില്‍