ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച കോണ്‍ഫഌവന്‍സ് 2കെ26 പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഡിഗ്രി പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് യോജിച്ച തൊഴില്‍ കണ്ടെത്താന്‍ വ്യവസായ പ്രതിനിധികളുമായി കൈകോര്‍ക്കുന്ന പരിപാടി കോണ്‍ഫഌവന്‍സ് 2കെ26 ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പിന് കൃത്യമായ പ്ലാനിംഗോടെ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന് കോളജിനെ അദ്ദേഹം അഭിനന്ദിച്ചു. വിദേശത്തേക്കു തൊഴില്‍ തേടി കുടിയേറുന്ന വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് കുറയ്ക്കാന്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. വിദ്യാഭ്യാസവും തൊഴില്‍മേഖലയും തമ്മിലുള്ള അകലം കുറയ്ക്കുകയും വിദ്യാര്‍ഥികള്‍ക്ക് പുതിയ അവസരങ്ങളും വ്യവസായലോകത്തിന് ആവശ്യമായ നൈപുണ്യങ്ങളും സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
കോളജുമായി ധാരണാപത്രം ഒപ്പുവച്ച ഇരുപതിലധികം വ്യവസായ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പരിചയപ്പെടുത്തി. അക്കാദമിക അറിവും വ്യവസായപരിചയവും പരസ്പരം കൈമാറുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പരിശീലനം, പ്ലേസ്മെന്റ്, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതിനുമാണ് ഈ പരിപാടി തുടക്കം കുറിക്കുന്നതെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. കോളജ് മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ

ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി എന്‍എസ്എസ് സംഘടിപ്പിക്കുന്ന സമന്വയം പ്രോജക്ടിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സ്വാഗതവും ചടങ്ങിന്റെ കണ്‍വീനറും ഐക്യുഎസി കോ ഓര്‍ഡിനേറ്ററുമായ ഡോ. ടി. ഷെറിന് ജോസ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായമേഖലയും തമ്മിലുള്ള സഹകരണത്തിന് പുതിയ ദിശാബോധം നല്കിയ കോണ്‍ഫഌവന്‍സ് 2കെ26 വിദ്യാര്‍ഥികളുടെ കഴിവുകളെ തൊഴില്ലോകത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേമായ വേദിയായി മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
1 thought on “ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍”