ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ സംഘടിപ്പിക്കുന്ന ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കേരള കായിക, യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്) സംഘടിപ്പിക്കുന്ന ദേശീയതല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ആവേശകരമായ തുടക്കം. സ്കൂളിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കേരള കായിക, യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ 16 റീജിയനുകളില്‍ നിന്നായി 250 ഓളം കായികതാരങ്ങളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്ററും എഎസ്ഐഎസ്സി കേരള റീജിയണല്‍ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, ഡോണ്‍ ബോസ്കോ എല്‍പി സ്കൂള്‍ പ്രധാനധ്യാപിക ശോഭ ജെയിംസ്, ചീഫ് റഫറി സെക്രട്ടറി ടിഡിടിടിഎ ജോസഫ് ചാക്കോ, പിടിഎ പ്രസിഡന്റ് ശാരിക ശിവപ്രസാദ്, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ബിന്ദു ബാബു, ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി, കായികാധ്യാപകന് ജിതിന് രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോണ്‍ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ നന്ദിയും പറഞ്ഞു. 23 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മികച്ച താരങ്ങള്‍ മാറ്റുരയ്ക്കും. സമാപനച്ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യാതിഥിയാകും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
1 thought on “ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം”