സംസ്ഥാനത്ത് (ഡിസംബർ 15) 5218 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോട്ടയം 758, തൃശൂർ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂർ 149, ഇടുക്കി 104, കാസർഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യൻ (84), അണ്ടൂർകോണം സ്വദേശി സത്യൻ (58), കാപ്പിൽ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലൻ (72), മടവൂർ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തൻപുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫർ (74), കിളികല്ലൂർ സ്വദേശി വിജയൻ (68), കല്ലട സ്വദേശി വിഗ്നേശ്വരൻ പിള്ള (78), പരവൂർ സ്വദേശി ശ്രീധരൻ നായർ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവർഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണൻ (65), ഹരിപ്പാട് സ്വദേശി മുരുഗൻ (58), തൃശൂർ ഇരിങ്ങാലകുട സ്വദേശി വത്സൻ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂർ സ്വദേശി രാമൻ നായർ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലൻ (74), പാലക്കാട് കോയിപ്ര സ്വദേശി മിചൽ സ്വാമി (72), മലപ്പുറം വേലൂർ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലൻ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങൽ സ്വദേശി ഷാജഹാൻ (40), പാരമലങ്ങാടി സ്വദേശി ഹസൻ (86), കോഴിക്കോട് ഫറോഖ് സ്വദേശി വീരൻ (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പാടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂർ സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കൽപറ്റ സ്വദേശി സുലൈമാൻ (70), കണ്ണൂർ ഉളിയിൽ സ്വദേശിനി ഷറീഫ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 712 പേര്‍ക്ക് കൂടി കോവിഡ്, 706 പേര് രോഗമുക്തരായി
ജില്ലയില്‍ ചൊവ്വാഴ്ച്ച 15/12/2020 712 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 706 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 132 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 66,605 ആണ്. 60,485 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 689 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 51 പുരുഷന്മാരും 49 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 24 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 183
- എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -25
- സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 09
- കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-39
- കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 21
- സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-166
- വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-62
- വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-125
- സി.എഫ്.എല്‍.ടി.സി കൊരട്ടി – 07
- പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍187
- സി.എഫ്.എല്‍.ടി.സി, നാട്ടിക -99
- ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 98
- ജനറല്‍ ആശുപത്രി തൃശ്ശൂര്‍-20
- കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -35
- ചാവക്കാട് താലൂക്ക് ആശുപത്രി -15
- ചാലക്കുടി താലൂക്ക് ആശുപത്രി -06
- കുന്നംകുളം താലൂക്ക് ആശുപത്രി -04
- ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -11
- ജില്ലാ ആശുപത്രി വടക്കാഞ്ചേരി -08
- എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-30
- അമല ആശുപത്രി-16
- ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -58
- മദര്‍ ആശുപത്രി -09
- തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -02
- എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -03
- ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -07
- രാജാ ആശുപത്രി ചാവക്കാട് – 10
- അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 05
- സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -09
- മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 08
- റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 03
- സെന്റ് ആന്റണിസ് പഴുവില്‍ – 03
- യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 01
- സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-09
- മരിയ തെരേസ ഹോസ്പിറ്റല്‍ മാള – 03
- അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 03
3614 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്.266 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 128 പേര് ആശുപത്രിയിലും 128 പേര് വീടുകളിലുമാണ്. 6911 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5253 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1404 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 254 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,51,560 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.381 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,16,241 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 410 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.