കേരളത്തിൽ ഇന്ന്(Dec 16) 6185 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂർ 250, ഇടുക്കി 186, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുമല സ്വദേശി ശശിധരൻ തമ്പി (79), ഭരതന്നൂർ സ്വദേശി വിനോദ് കുമാർ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പൻ (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജൻ (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരൻ (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂർ സ്വദേശി ബാലചന്ദ്രൻ (67), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യൻ (75), തൃശൂർ മതിലകം സ്വദേശി ബഷീർ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂർ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂർ സ്വദേശി ശിവശങ്കരൻ (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാൻ (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണൻ (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസിൽ (15), വയനാട് മുട്ടിൽ സ്വദേശി രാഘവൻ (68), കാസർഗോഡ് ദലംപാടി സ്വദേശി നാരായണൻ (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2707 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച്ച 16/12/2020 585 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5671 ആണ്. തൃശ്ശൂർ സ്വദേശികളായ 134 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 67,190 ആണ്. 61,035 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 566 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേർക്കും രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 47 പുരുഷൻമാരും 39 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 19 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽകോളേജ്, തൃശ്ശൂർ – 171
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -28
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 07
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-39
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 20
സെൻറ് ജെയിംസ് അക്കാദമി, ചാലക്കുടി-186
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 1, വേലൂർ-78
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 2, വേലൂർ-131
സി.എഫ്.എൽ .ടി.സി കൊരട്ടി – 11
പി . സി. തോമസ് ഹോസ്റ്റൽ , തൃശ്ശൂർڊ177
സി.എഫ്.എൽ .ടി.സി, നാട്ടിക -109
ജ്യോതി സി.എഫ്.എൽ .ടി.സി, ചെറുതുരുത്തി ڊ102
ജനറൽ ആശുപത്രി തൃശ്ശൂർ-20
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -29
ചാവക്കാട് താലൂക്ക് ആശുപത്രി -18
ചാലക്കുടി താലൂക്ക് ആശുപത്രി -07
കുന്നംകുളം താലൂക്ക് ആശുപത്രി -04
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -09
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
എം. എം. എം. കോവിഡ് കെയർ സെൻറർ തൃശ്ശൂർ-30
അമല ആശുപത്രി-15
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -57
മദർ ആശുപത്രി -09
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -02
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -07
രാജാ ആശുപത്രി ചാവക്കാട് – 09
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 06
സെൻറ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -09
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെൻറ് ആൻറണിസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെൻറർ തൃശ്ശൂർ-10
മരിയ തെരേസ ഹോസ്പിറ്റൽ മാള – 03
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 03
3756 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
726 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 189 പേർ ആശുപത്രിയിലും 537 പേർ വീടുകളിലുമാണ്.
5909 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4671 പേർക്ക് ആൻറിജൻ പരിശോധനയും, 979 പേർക്ക് ആർടി-പിസിആർ പരിശോധനയും, 259 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,57,469 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.422 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,16,663 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 30 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 605 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.