കൊമ്പാത്ത് വീട്ടില്‍ അംബികയ്ക്കു അനുവദിച്ച വീട് പണിയുടെ തറക്കല്ലിടല്‍ നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ വെച്ചു പൂമംഗലം ഗ്രാമപഞ്ചായത്തിലെ കൊമ്പാത്ത് വീട്ടില്‍ അംബികയ്ക്കു അനുവദിച്ച വീടിന്റെ നിര്‍മാണം കെയര്‍ ഹോം പദ്ധതി പ്രകാരം പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. വീട് പണിയുടെ ഔപചാരികമായ തറക്കല്ലിടല്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ് മുഖ്യാതിഥിയായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ജോയിന്റ് രജിസ്ട്രാര്‍ എസ്. ശബരിനാഥന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്ത്, വില്ലേജ് ഓഫീസര്‍ പി. പ്രമീള, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷിജു രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു