ചാരായം വാറ്റാന്‍ പാകപ്പെടുത്തിയിരുന്ന 215 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട: നടവരമ്പ് സ്കൂളിന് അടുത്ത് മെയിന്‍ റോഡിലുള്ള സിമെന്റ് ഗോഡൗണില്‍ നിന്ന് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയിരുന്ന 215 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാംകോ സിമന്റ് കമ്പനിയുടെ ഡീലറുടെ ഗോഡൗണില്‍ ഉച്ചയോടെ റെയിഡ് നടത്തിയത്. രാത്രി സ്ഥിരമായി ചാരായം വാറ്റ് നടന്നിരുന്നതായിട്ടാണ് എക്സൈസ് സംഘം വിലയിരുത്തുന്നത്. സംശയം തോന്നാതിരിക്കാന്‍ ഗോഡൗണിന് മുമ്പില്‍ ഒരു ലോറി പാര്‍ക്ക് ചെയ്തിരുന്നു. നിലവില്‍ അബ്കാരി നിയമമനുസരിച്ച് കേസ് എടുത്തിട്ടുണ്ട്. റേഞ്ച് ഇന്‍സ്പെക്ടര്‍ എം ആര് മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് ,ഉദ്യോഗസ്ഥരായ ജോഷി, ബെന്നി, വിബിന് എന്നിവര്‍ പങ്കെടുത്തു