കെട്ടിടമുണ്ട്, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ പണിത മൂന്നുനില കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കോവിഡ് സെന്ററാക്കാം. നിലവില്‍ 15 പേരെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള സകൗര്യമാണ് പേ വാര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യഘട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ നല്കുന്നതിനു ഐസിയുവില്‍ ആറു കിടക്കകളും തയാറാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ സജീകരണങ്ങള്‍ ഒരുക്കിയാല്‍ മുകളിലത്തെ നിലയില്‍ മാത്രം 100 ഓളം പേരെ കിടത്തിച്ചികിത്സിക്കാന്‍ കഴിയമെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കെട്ടിടനിര്മാണും ഇലക്ട്രിഫിക്കേഷനും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കട്ടിലുകളടക്കമുള്ള ഫര്‍ണീച്ചറുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കിയാല്‍ കെട്ടിടം കോവിഡ് സെന്ററാക്കാന്‍ കഴിയും. മുകളിലത്തെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നബാര്‍ഡ് 12 കോടി നുവദിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടില്ല. താഴത്തെ മൂന്നു നിലകളിലെ സജീകരണങ്ങള്ക്കു മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് 1.75 കോടി രൂപ അുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അടിസ്ഥാസ സൗകര്യങ്ങളൊരുക്കി ഈ കെട്ടിടം കോവിഡ് സെന്ററാക്കുകയോ മറ്റുവാര്ഡുകള് ഈ കെട്ടിടത്തിലേക്ക് മാറ്റുകയോ ചെയ്യാം. മറ്റു കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വാര്‍ഡുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ ആ കെട്ടിടങ്ങളില്‍ കോവിഡ് രോഗികളെ കിടിത്തുകയോ ചെയ്യണമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആവശ്യം.