കൂടല്‍മാണിക്യം കിഴക്കേനടപ്പുരയില്‍ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറ്റത്തിന് ശേഷം കിഴക്കേനടപ്പുരയില്‍ കൊരമ്പു മൃദംഗകളരിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി. മൂന്നര വയസു മുതല്‍ എഴുപത്തിയൊന്ന് വയസുവരെയുള്ള അമ്പതില്പരം വിദ്യാര്‍ഥികളാണ് ഈ മേളയില്‍ പങ്കെടുത്തത്. അഞ്ച് വയസില്‍ താഴെയുള്ള ഗൗരീകൃഷ്ണ, രുദ്രതീര്ത്ത്, അയാന് സേതു, സംസ്കൃതി എന്നീ കൊച്ചുകുരുന്നുകള് കൊച്ചുമൃദംഗത്തില് താളമിടുകയും, ഗുരുവിനൊടൊപ്പം തത്തക്കാരം പറയുകയും ചെയ്തപ്പോള്‍ മൃദംഗമേള ആസ്വദിച്ചുനിന്ന ഭക്തര്‍ക്ക് ആശ്ചര്യവും ആനന്ദവും ഉളവാക്കി. 44 വര്‍ഷമായി തുടരുന്ന മൃദംഗമേള കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് പ്രത്യേക ആകര്‍ഷണമാണ്. മൃദംഗത്തിന്റെ ആദ്യപാഠമായ ത-തി-തോം-ണ മുതല്‍ പഞ്ചനടയും മോറ, കോറുവയുമാണ് മേളത്തില്‍ വായിച്ചത്.