രണ്ടാം ഉത്സവം; ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ഇന്ന്(04.05.2023)
(സ്പെഷല്‍ പന്തലില്‍)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി. നാല് മുതല്‍ അഞ്ച് വരെ ഭജന. അഞ്ച് മുതല്‍ 5.30വരെ സ്വാതി കൃഷ്ണ അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 5.30 മുതല്‍ രാത്രി എട്ട് വരെ തിരുവനന്തപുരം ഡോ. എന്‍.ജെ. നന്ദിനി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. എട്ട് മുതല്‍ പത്ത് വരെ സുനന്ദ നായര്‍ യുഎസ്എ അവതരിപ്പിക്കുന്ന മോഹിനിയാട്ടം. രാത്രി 12 മുതല്‍ കഥകളി (കഥ; 1. സംഗമേശ മാഹാത്മ്യം, 2. ദക്ഷയാഗം).
(സംഗമം വേദി)
ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി. നാല് മുതല്‍ അഞ്ച് വരെ ഇരിങ്ങാലക്കുട സാഗാസ് ദ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള, അഞ്ച് മുതല്‍ ആറ് വരെ കൊച്ചി സന്ധ്യാ രാജന് (കൊച്ചി നൃത്യക്ഷേത്ര) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ആറ് മുതല്‍ ഏഴ് വരെ കൊടുങ്ങല്ലൂര്‍ കലാക്ഷേത്ര ശ്രുതി ജയന് അവതരിപ്പിക്കുന്ന ഭരതനാട്യം, ഏഴ് മുതല്‍ 7.45വരെ മൂര്‍ക്കനാട് ഭരത ലാസ്യ ഡാന്‍സ് വേള്‍ഡ് കേരളയുടെ ശാസ്ത്രീയ നൃത്തം, 7.45 മുതല്‍ ഒമ്പത് വരെ കരുവന്നൂര്‍ നാട്യപ്രിയ കലാനിലയത്തിന്റെ രാമായണ നൃത്താവിഷ്ക്കാരം, ഒമ്പത് മുതല്‍ 9.30വരെ തൃശൂര്‍ അമലനഗര്‍ അനന്യ നൃത്തകലാ ക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍, 9.30 മുതല്‍ പത്ത് വരെ കാഞ്ഞാണി ശിവപ്രിയ നാട്യകലാ ക്ഷേത്രം സഞ്ജലി സലില്‍ അവതരിപ്പിക്കുന്ന ഭരതനാട്യം. രാത്രി 9.30ന് വിളക്ക്. തുടര്‍ന്ന് ഇരിങ്ങാലക്കുട രാജീവ് വാരിയര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം.