ഊരകം ഇടവക ദിനാഘോഷവും മതബോധന വാര്‍ഷികവും നടന്നു
ഊരകം: സെന്റ് ജോസഫ് ഇടവകയുടെ ഇടവക ദിനാഘോഷവും മതബോധന വര്‍ഷവും ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തോലിക് ഡയറക്ടര്‍ ഫാ. ജോജി പാറമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. നീതു ജോസല്‍, റീസ നിക്സല്‍ എന്നിവര്‍ ഇടവക റിപ്പോര്‍ട്ട് അവതരണം നടത്തി. കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഹെലന് ഇടവക ട്രസ്റ്റി പീയൂസ് കൂള, ഡീക്കന്‍ ഗ്ളെസ്സിന് കൂള, മതബോധനം പ്രധാനാധ്യാപകന് എ കെ ജോസ്, മാതൃസംഘം പ്രസിഡന്റ് ലില്ലി ഫ്രാന്‍സിസ്, സി എല്‍ സി പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍ ,പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി പി ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിവാഹത്തിന്റെ 25, 50 വര്‍ഷം ആഘോഷിച്ച വരെ ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് കാട്ടി വരെയും റാങ്ക് ജേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു. ഇടവകയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഒന്നിച്ച് അവതരിപ്പിച്ച ”ദേവസഹായം പിള്ളയുടെ” ജീവചരിത്രത്തെ ആസ്പദമാക്കി അവതരിപ്പിച്ച രക്തപുഷ്പം എന്ന ദൃശ്യ സംഗീത നാടകം ഉണ്ടായിരുന്നു . കുടുംബ സമ്മേളനം കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് നന്ദി പറഞ്ഞു.