കൊലപാതക ശ്രമകേസിലെ പ്രതിയെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: ചന്ദനക്കുടം നേര്‍ച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആളൂര്‍ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പില്‍ അജ്മല്‍ (27) ആണ് അറസ്റ്റിലായത്. റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര് സന്തോഷ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സി.ബി.സിബിന് അറസ്റ്റു ചെയ്തു.. ഇക്കഴിഞ്ഞ ജനുവരി 30 ന് കൊമ്പിടിഞ്ഞാമാക്കല്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ബൈക്കിന്റെ ആര്.സി. ബുക്ക് പണയം വച്ചത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ തൊമ്മാന സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങിയ സംഘം ചന്ദനക്കുടം നേര്‍ച്ച ആഘോഷത്തിനിടെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് താഴെ വീണ യുവാവിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം മുങ്ങിയ അജ്മല്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അന്നമനടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ മറ്റു രണ്ടു പ്രതികളായ മാപ്രാണം സ്വദേശി സനീര്‍ഷാ, കല്ലേറ്റും കരസ്വദേശി അബ്ദുള്‍ ആഷിഖ് എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. എസ്.ഐ. അക്ബര്‍, എ.എസ്.ഐ. ഒ.എച്ച് ബിജു, സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്. ജീവന് , സോണി സേവ്യര്‍ , സി.പി.ഒ കെ.എസ്.ഉമേഷ്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍
വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം; നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സ്റ്റേഷന് റൗഡി അരുണ്‍ പോളും കൂട്ടാളികളും അറസ്റ്റില്‍
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ ജയിലിലാക്കി