കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് ഹെഢാഫീസ് മന്ദിരത്തില്‍ ആരംഭിച്ചിട്ടുള്ള സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. എല്ലാ വിദ്യാര്‍ഥികളുടെയും പഠനത്തിന് സഹായകരമായ പുസ്തകങ്ങള്‍, ബാഗുകള്‍, കൂടകള്‍ തുടങ്ങി എല്ലാ പഠനസാമഗ്രികളും പൊതുമാര്‍ക്കറ്റിനേക്കാള്‍ 10% മൂതല്‍ 50% വരെ വിലക്കുറവില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും കൂടാതെ 2000 രൂപയുടെ പര്‍ച്ചേസിന് ഒരു ടിഫിന്‍ ബോക്സ് സൗജന്യമായി നല്‍കുന്നുണ്ടെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഡയക്ടര്‍മാരായ കെ.കെ. സതീശന്, കിരണ്‍ ഒറ്റാലി, സ്രെകട്ടറി ടി.വി. വിജയകുമാര്‍, അസിസ്റ്റന്റ് സക്രട്ടറി ഹെലന് ജസ്റ്റിന്, മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

പടിയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
മധുരമ്പിള്ളി നഗറില്‍ അബേദ്കര് ഗ്രാമ വികസന പദ്ധതി ആരംഭിച്ചു; മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊറ്റനെല്ലൂര്‍ എഎല്പിസിഎസ് സ്കൂളിന്റെ വാര്‍ഷികാഘോഷം
കരാഞ്ചിറ സെന്റ് ജോര്‍ജ്സ് കോണ്‍വെന്റ് യുപി സ്കൂള്‍ വാര്‍ഷികാഘോഷം