ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗം വാര്‍ഷിക പൊതുസമ്മേളനം നടത്തി
വല്ലക്കുന്ന്: ചിറ്റിലലിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനം പ്രശസ്ത സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ്് കെ.പി. ജോയിയുടെ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജോണ്സണ് സ്വാഗതവും ഫാ. ജോര്‍ജ് ചിറ്റിലലിള്ളി, ഫാ. വിന്‍സന്‍ കോക്കാട്ട്, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയ വികാരി ഫാ. ജോസഫ് മാളിയേക്കല്‍, കല്ലേറ്റുംകര പാവനാത്മ പ്രൊവിന്‍സിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ പുഷ്പം ജോയ്, മാള ടാണ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷൈജു വി. കോക്കാട്ട്, ചിറ്റിലലിള്ളി തണ്ടിയേക്കല്‍ കുടുംബയോഗം പ്രസിഡന്റ് അഡ്വ. ജിജോ വര്‍ഗീസ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലലിള്ളി, ബിജു തോമാസ് എന്നിവര്‍ പ്രസംഗിച്ചു. സമര്‍പ്പിത ജീവിതത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ച ഫാ. ജോര്‍ജ് ചിറ്റിലപ്പിള്ളിയെയും, 25-ാ0 വാര്‍ഷികം ആഘോഷിച്ച ഫാ. വിന്‍സന്‍ കോക്കാട്ടിനെയും, 25ാം വാര്‍ഷികം ആഘോഷിച്ച സിസ്റ്റര്‍ ഹിത സിഎംഐയേയും ആദരിച്ചു. വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി കരസ്ഥമാക്കിയ ജിത കോളിന്‍സ്, അശ്വിന് കോക്കാട്ട്, ഡോ. രേഷ്മ സില്‍വര്‍സ്റ്റര്‍, ഡോ. ദിവ്യ നിജോ എന്നിവരേയും, കേരള മുഖ്യമന്ത്രിയുടെ സ്തുത്വര്ഹ സേവനത്തിനുള്ള പ്രിസണ്‍ മെഡല്‍ കരസ്ഥമാക്കിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്‍സണേയും, തൃശൂര്‍ ജില്ലയില്‍ ഫയര്‍ വുമണ്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആന്മരിയ ജൂലിയനേയും ആദരിച്ചു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി