വലിച്ചെറിയല്‍ മുക്തഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്തു
പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്തില്‍ വലിച്ചെറിയല്‍ മുക്തഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 12ാം വാര്‍ഡില്‍ റോഡുകളിലെ ഇരുവശങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും, റെസിഡന്‍സ് അസോസിയേഷന് അംഗങ്ങളും നേതൃത്വം നല്കി. 35 ചാക്ക് മാലിന്യം കളക്ട് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം തോമസ് തൊകലത്ത്, തൊട്ടടുത്ത മുനിസിപ്പല്‍ വാര്‍ഡിലെ കൗണ്‍സിലര്‍ ജെസ്റ്റിന് ജോണ്‍, കില ഫാക്കല്‍റ്റി സ്റ്റാന്‍ലി ശുചിത്വ ക്ലാസ് നയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദില്‍ജി, ജൂണിയര്‍ എച്ച്ഐ മനീഷ, ആശ വര്‍ക്കര്‍ രാജി സന്തോഷ്, എന്‍എസ്എസ് കോഡിനേറ്റര്‍ പി.ആര്. സന്ദീപ്, സെനു രവി, അമ്പിക മാധവന്, സിന്ധു രാജന്, ജയമണി, രജിത സുധീഷ്, റിജി റോയ്, ലിജിയ ജെയ്സന് എന്നിവര്‍ നേതൃത്വം നല്കി.