പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലില് ആദ്യത്തെ ബാച്ച് പാരാമെഡിക്കല് വിദ്യാര്ഥികളുടെ ഗ്രാജുവേഷന് നടത്തി
ഇരിങ്ങാലക്കുട: പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലില് 2023- 2024 അധ്യയന വര്ഷത്തെ എസ്എച്ച് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല് സയന്സ് കോഴ്സുകളുടെ ഉദ്ഘാടനവും ആദ്യത്തെ ബാച്ച് പാരാമെഡിക്കല് വിദ്യാര്ഥികളുടെ ഗ്രാജുവേഷനും സ്പെഷ്യല് ജഡ്ജും സ്പെഷ്യല് കോര്ട്ട് മണ്ണാര്ക്കാട് അഡീഷണല് ജില്ലാ ജഡ്ജുമായ ജോമോന് ജോണ് ഉദ്ഘാടനം നിര്വഹിച്ചു. ഹോസ്പിറ്റല് അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ഫ്ലോറി സിഎസ്എസ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല് നഴ്സിംഗ് സൂപ്രണ്ടും കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന് സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്സ് കൗണ്സിലര് കൂടിയായ സിസ്റ്റര് സുമ റാഫേല് സിഎസ്എസ്,എസ്എച്ച് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല് സയന്സസ് കോഴ്സുകളുടെ കോര്ഡിനേറ്റര് സിസ്റ്റര് വിനീത സിഎസ്എസ് എന്നിവര് സംസാരിച്ചു. ഹോസ്പിറ്റല് മാനേജര് ഓപ്പറേഷന്സ് ആന്ജോ ജോസ് സ്വാഗതവും കോഴ്സില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദ്യത്തെ ബാച്ചിലെ വിദ്യാര്ഥി ശ്രീബിക മറുപടി പ്രസംഗവും മെറിന് നൈജോ നന്ദിയും പറഞ്ഞു.