പാദുവാനഗര് സെന്റ് ആന്റണീസ് ദേവാലയത്തില് ഊട്ടുതിരുനാളിന് കൊടിയേറി
പാദുവാനഗര് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് രൂപത വികാരി ജനറാള് മോണ്. വില്സണ് ഈരത്തറ കൊടിയേറ്റുന്നു.
പാദുവാനഗര്: പാദുവാനഗര് സെന്റ് ആന്റണീസ് ദേവാലയത്തില് വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. 16 നാണ് ഊട്ടുതിരുനാള്. രൂപത വികാരി ജനറാള് മോണ്. വില്സണ് ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്മം നിര്വഹിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നവനാള് തിരുകര്മങ്ങള് ആരംഭിച്ചു. 14 വരെ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്ദിനമായ 16 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള് ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് വെള്ളാഞ്ചിറ ഫാത്തിമമാതാ ചര്ച്ച് വികാരി ഫാ. ആന്റോ പാണാടന് മുഖ്യകാര്മികത്വം വഹിക്കും.
തൃശൂര് മേരിമാതാ മേജര് സെമിനാരി വൈസ് റെക്ടര് റവ.ഡോ. ഫ്രീജോ പാറയ്ക്കല് വചനസന്ദേശം നല്കും. തുടര്ന്ന് നേര്ച്ച ഊട്ട്. എട്ടാമിട തിരുനാള്ദിനമായ 22ന് വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് പോട്ട ലിറ്റില് ഫല്വര് ചര്ച്ച് അസി. വികാരി ഫാ. ക്രിസ്റ്റി ചിറ്റക്കര മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് നേര്ച്ചപായസം വിതരണം ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റിജോ ആലപ്പാട്ട്, കൈക്കാരന്മാരായ തോമസ് കെ. ലോന കുന്നത്തുപറമ്പില്, പി.വി. ആന്റു പാറയ്ക്കല്, കെ.ഡി. നിവിന് കള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില് തിരുനാള്
നിപ്മറും പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്ഷം വാടക കെട്ടിടത്തില്; ആളൂര് പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്സി മരിയന് 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം