17-ാം ബൈബിള്‍ കണ്വെന്ഷന് ബെത്ലഹേം 2024; 12, 13, 14, 15 തീയതികളില്‍ ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രത്തില്‍
ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ആളൂര്‍ ബിഎല്‍എം ല്‍ നടക്കുന്ന ബെത്ലഹേം 2024 ബൈബിള്‍ കണ്‍വെന്‍ഷന്റെ കൊടിയേറ്റം ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് നിര്‍വഹിക്കുന്നു.
ആളൂര്‍: ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12, 13, 14,15 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 17-ാംമത് ബൈബിള്‍ കണ്വെന്ഷന് ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രത്തില്‍ നടക്കുന്നു. രാവിലെ 9.00 മുതല്‍ 4.00 മണിവരെയുള്ള ശുശ്രൂഷകള്‍ക്ക് ഫാ. ജോഷി മാക്കില്‍ ഒസിഡി, ബ്രദര്‍. തോമസ് കുമിളി, ബ്രദര്‍. ആന്റണി മുക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസ് ആണ് കണ്വെന്ഷന് നയിക്കുന്നത്. 12 ന് രാവിലെ രാവിലെ 11.30ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുന്നു. ഡയറക്ടര്‍ ഫാ. ജെയ്സന് പാറേക്കാട്ട്, കോ ഓര്‍ഡിനേറ്റര്‍ ബാബു ഐസക്ക്, സെക്രട്ടറി ജിമ്മി വര്‍ഗ്ഗീസ്, ട്രഷറര്‍ കെ.ഒ. വിന്‍സന്റ്, ജോ. കണ്‍വീനര്‍ എം.കെ. പോളി എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി