സെന്റ് മേരീസ് ഹൈസ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് സമ്മാനദാനവും നിര്‍വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി. ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡോമിനിക്ക്, ഒഎസ്എ പ്രസിഡന്റ് ജിയോ പോള്‍, സ്റ്റാഫ് പ്രതിനിധി ബിന്ദു വി. റപ്പായി, സ്കൂള്‍ ലീഡര്‍ ക്രിസ്റ്റ ഡിയോണ്‍, സ്റ്റാഫ് പ്രതിനിധി അല്‍ഫോന്‍സ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ജാന്‍സി, നീമ റോസ്, ഷീജ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.