റഫീക്ക് അഹമ്മദിന് ശ്രീകുമാരന്‍ തമ്പി പുരസ്കാരം

റഫീക്ക് അഹമ്മദ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് രൂപവത്കരിച്ച കലാസാംസ്കാരിക സംഘടന 0480 യുടെ പ്രഥമ ശ്രീകുമാരന്‍തന്പി പുരസ്കാരം (25,000 രൂപ) കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 26 ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സംഘടനയുടെ ആദ്യ പരിപാടിയായ ശ്രീകുമാരസന്ധ്യയില് സമ്മാനിക്കും. പുരസ്കാരദാനം ശ്രീകുമാരന്‍തമ്പി നിര്‍വഹിക്കും. സര്‍ഗ്ഗാത്മക കഴിവുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അവസരം കൊടുക്കുന്നതോടൊപ്പം, പുതിയ തലമുറകളിലെ കലാസാഹിത്യ വാസനയുള്ളവരെ വളര്‍ത്തിയെടുക്കുക, സ്കൂള്‍ തലങ്ങളിലേക്കിറങ്ങിച്ചെന്ന് ബന്ധപ്പെട്ട അധികൃതരുടെ സഹായസഹകരണത്തോടെ കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുക എന്നിവ സംഘടനയുടെ ലക്ഷ്യങ്ങളാണ്. വര്‍ഷത്തില്‍ മൂന്ന് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് സമൂഹത്തിലെ കലാ ആസ്വാദകഹൃദയങ്ങളെ ഒന്നിപ്പിക്കുക എന്ന ഉദ്ദേശവും 0480 മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രസിഡന്റ് യു. പ്രദീപ് മേനോന്, സെക്രട്ടറി റഷീദ് കാറളം, വൈസ് പ്രസിഡന്റ് സജീവ് കല്ലട, ജോയിന്റ് സെക്രട്ടറി കിഷോര്‍ പള്ളിപ്പാട്ട്, ഖജാന്‍ജി പി.ആര്. സ്റ്റാന്‍ലി, മധു പള്ളിപ്പാട്ട്, ടി. ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.