വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും

വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം പുത്തന്‍ചിറ ഫൊറോന പള്ളി വികാരി ഫാ. ബിനോയ് പൊഴോലിപറമ്പില്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി സമീപം.
വെള്ളാങ്ങല്ലൂര്‍: സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം പുത്തന്‍ചിറ ഫൊറോന പള്ളി വികാരി ഫാ. ബിനോയ് പൊഴോലിപറമ്പില്‍ നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍. തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ്, വള വെഞ്ചിരിപ്പ്, രൂപം പന്തലിലേക്ക് എഴുന്നള്ളിപ്പ്, വീടുകളിലേക്ക് പട്ടുകുടകളുടെ അകമ്പടിയോടെ അമ്പെഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ദിനമായ നാളെ രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് രൂപത വികാരി ജനറാള്‍ മോണ്‍ ജോളി വടക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് ഏഴിന് സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ. മെയ് രണ്ടിന് സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള ഓര്‍മദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ കൂളിയാടന്‍ ലോനപ്പന് സാബു, കോലങ്കണ്ണി ഔസേഫ് ജോയ്, കോലങ്കണ്ണി റപ്പായി ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.