തുറവന്‍കാട് പള്ളി തിരുനാള്‍ വിളംബര ജാഥ

സെന്റ് ജോസഫ്സ് പള്ളി തിരുനാളിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ വികാരി ഫാ. സെബി കൂട്ടാലപ്പറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
തുറവന്‍കാട്: സെന്റ് ജോസഫ്സ് പള്ളി തിരുനാളിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ വികാരി ഫാ. സെബി കൂട്ടാലപ്പറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. മേയ് മൂന്ന്, നാല് തീയതികളിലാണ് തിരുനാള്‍. മൂന്നിന് രാവിലെ 9.30ന് കുര്‍ബാന, നാലിന് പ്രദക്ഷിണം, രാത്രി ഏഴിന് ഫ്യൂഷന്‍ മ്യൂസിക് ഷോ എന്നിവ നടക്കും. ജാഥയ്ക്ക് തിരുനാള്‍ കണ്‍വീനര്‍ ലിജോ മൂഞ്ഞേലി, വര്‍ഗീസ് ചെമ്പോട്ടി, തോമസ് കപ്പാറ, കൈക്കാരന്മാരായ ജോസഫ് അക്കരക്കാരന്‍, വര്‍ഗീസ് കൂനന്‍ എന്നിവര്‍ നേതൃത്വം നല്കി.