കൂടല്‍മാണിക്യത്തില്‍ ഊരാഴ്മക്കാര്‍ ഹവിര്‍ധാന്യം സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവ ദിവസ്ങളില് ഹവിസിന് വേണ്ട ഉണക്കലരി ഊരാഴ്മക്കാര്‍ സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: പാരമ്പര്യ നിശ്ചയ പ്രകാരം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങളില്‍ ഹവിസിന് വേണ്ടതായ ഉണക്കലരി 10 ഊരാഴ്മാ ഇല്ലങ്ങള്ക്ക് വേണ്ടി ഊരാഴ്മയോഗം ഭാരവാഹികള്‍ ദേവസമക്ഷം സമര്‍പ്പിച്ചു. വടക്കിനിയേടത്തില്ലം, എനമല്ലൂര് ഇല്ലം, കൊമ്പ് കുട്ടനല്ലൂര്‍ മൂത്തേടത്തില്ലം, മതുക്കാരുമുക്ക് മന, ചിറയ്ക്കല്‍ പനയംതുള്ളി ഇല്ലം, മനവല്ലുര് മേനായം ഇല്ലം, കോക്കാട് കിഴക്കിനിയേടത്തില്ലം, ചാലൂര് വാരണംകോട്ട് ഇല്ലം, വെമ്പട്ടി (എക്കാട്, എടതിരിഞ്ഞി) ഇല്ലം, മുരിങ്ങോത്ത്മാടക്കാല് ഇല്ലം എന്നിങ്ങനെ പത്തില്ലക്കാരാണ് ഹവിര്‍ധാന്യം നല്‍കിയത്.
കൂടല്‍മാണിക്യം ഊരാഴ്മ യോഗം ചെയര്മാന് കൊരമ്പ് കുട്ടനല്ലൂര്‍ മൂത്തേടത്ത് കെ.എന്‍. ഉ ണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട്, വൈസ് ചെയര്‍ മാന്മാരായ കോക്കാട് കിഴക്കിനിയേടത്ത് ദാമോദരന്‍ നമ്പൂതിരി, ചാലൂര് വാരണംകോട് സി.എന്‍. നാരായണന് നമ്പൂതിരി, മനവല്ലൂര് മേനായം നിലകണ്ഠന്‍ നമ്പൂതിരി, അനുജന് നാരായണന് നമ്പൂതിരി, മതുക്കാരുമുക്ക് കൃഷ്ണന് (ഉണ്ണികൃഷ്ണന്) നമ്പൂതിരിപ്പാട്, മാടയ്ക്കാല് ശങ്കരന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് 10 ചാക്ക് ഉണക്കലരി സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം പ്രതിനിധി കൂടിയായ താന്ത്രികാചാര്യന്‍ തരണനല്ലൂര്‍ ഗോവിന്ദന് നമ്പൂതിരിപ്പാട്, മണക്കാട്, തട്ടായം, മാനേജിങ്ങ് കമ്മിറ്റി അംഗം മുരളി ഹരിതം തുടങ്ങി തുടങ്ങിയവര്‍ പങ്കെടുത്തു.