കാട്ടൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

കാട്ടൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഹാളില്‍ നടന്ന പരിപാടി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ല പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തൃശൂര്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അന്‍സാര്‍ വിഷയാവതരണം നടത്തി.
സബ് കളക്ടര്‍ അഖില്‍ വി. മേനോന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ഭായ്, ബ്ലോക്ക് മെമ്പര്‍ അമിത മനോജ്, വാര്‍ഡ് മെമ്പര്‍ മാരായ വിമല സുഗുണന്, മോളി പിയൂസ്, ജയശ്രീ സുബ്രഹ്മണ്യന്, സി.സി. സന്ദീപ്, അംബുജ രാജന്, സ്വപ്ന അരുണ്ജോയ്, മുകുന്ദപുരം താലൂക്ക് താഹ്സില്‍ദാര്‍ കെ.എം. സിമീഷ് സാഹു, കാട്ടൂര്‍ സബ് രജിസ്ട്രാര്‍ ഡിജിറ്റല്‍, വില്ലേജേ ഓഫീസര്‍ ആശ ഇഗ്നീസ്, തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എം. മണികുട്ടന് എന്നിവര്‍ സംസാരിച്ചു.