ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവിഡ് മരണം
വൃദ്ധസദനത്തില്‍ ചികിത്സയിലായിരുന്ന നന്തിക്കര സ്വദേശി മരിച്ചു
പട്ടണത്തിലെ കോവിഡ് മരണങ്ങള് ഒമ്പതായി
ഇരിങ്ങാലക്കുട: പട്ടണത്തില്‍ ഒരു കോവിഡ് മരണം കൂടി. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള വൃദ്ധസദനത്തിലെ അന്തേവാസി നന്തിക്കര സ്വദേശി നന്തിക്കര വീട്ടില്‍ പരേതനായ ശങ്കരന് മകന് ശ്രീധര (82) നാണു മരിച്ചത്. ഒക്ടോബര്‍ മാസം 24 നു നടത്തിയ പരിശോധനയില്‍ ശ്രീധരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൃദ്ധസദനത്തില്‍ തന്നെ ചികിത്സയിലായിരുന്ന ശ്രീധരനെ ശ്വാസതടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണു പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണു മരണം സംഭവിച്ചത്. ഭാര്യ: പരേതയായ നളിനി. പരേതന് രണ്ടു വര്‍ഷമായി വൃദ്ധസദനത്തിലെ അന്തേവാസിയാണ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി