വ്യാപാരികളുടെ നേതൃത്വത്തില്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു
മാപ്രാണം: വ്യപാരമേഖലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ വ്യപാരികളുമായി കൂടിയാലോചിച്ച് ശാസ്ത്രീയമായി നടപ്പിലാക്കുക, സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള 12 ഇന ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാപ്രാണം സെന്റര്‍, കാട്ടുങ്ങച്ചിറ, മാപ്രാണം ലാല്‍, മാടായിക്കോണം, പൊറത്തിശേരി എന്നീ അഞ്ചു സ്ഥലങ്ങളില്‍ മാപ്രാണം യൂണിറ്റിന്റെ നേതൃത്വത്തില്‍ കടകളടച്ച് പണിമുടക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. സമരത്തിനു എം.എം. ലോഹിതാക്ഷന് (പ്രസിഡന്റ്), എന്‍.എസ്. പ്രകാശന് (സെക്രട്ടറി), പി. മുരളീധരന് (ട്രഷറര്‍), ടി.ബി. പ്രകാശന് (വൈസ് പ്രസിഡന്റ്), കെ.ബി. സനോജ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം