സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ബാബു മാസ്റ്റര്‍ കല്ലിക്കാട്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു.
എടതിരിഞ്ഞി: സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ബാബു മാസ്റ്റര്‍ കല്ലിക്കാട്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പടിയൂര്‍ സേവാഭാരതി പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വൈദ്യ അനില്‍കുമാര്‍, സേവാഭാരതി തൃശൂര്‍ ജില്ലാ ട്രഷറര്‍ നോഫ്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഇരിങ്ങാലക്കുട ജില്ല കാര്യവാഹക് ഇ.പി. ഉണ്ണികൃഷ്ണന്, വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകര്‍ത്താക്കള്‍ ബിനോയ് കോലാന്ത്ര, റോഷിത് എടച്ചാലി എന്നിവര്‍ പങ്കെടുത്തു. പടിയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഷാലി ദിലീപ്, പടിയൂര്‍ യൂണിറ്റ് ട്രഷറര്‍ രാജേഷ് പുല്ലാനി സംസാരിച്ചു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
പടിയൂര്‍ കമ്മട്ടിത്തോട് അടച്ചു കെട്ടി; പോത്താനി കിഴക്കേപ്പാടവും കുട്ടാടന്‍ പാടശേഖരവും മുങ്ങി
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മനസാണ് ശക്തി- ജീവിതമാണ് ലഹരി- പദയാത്ര സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്ത വോളി കോർട്ടിന് വീണ്ടും ഉദ്ഘാടനം നടത്തി പടിയൂർ പഞ്ചായത്ത്