പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
പടിയൂര്‍ പഞ്ചായത്തില്‍ തെക്കേപുഞ്ചപാടം റോഡിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പഞ്ചായത്തില്‍ 95 ലക്ഷം രൂപയുടെ നാല് പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ കുത്തുമാക്കല്‍ റോഡ്, എടതിരിഞ്ഞി ഗ്രാമീണ വായനശാലയുടെ ഒന്നാം നില നിര്‍മാണം, തെക്കേ പുഞ്ചപ്പാടം റോഡ്, ഐശ്വര്യ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനശാലയുടെ ഒന്നാം നില നിര്‍മിക്കുന്നത്.
എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ ചെലവിലാണ് തെക്കേ പുഞ്ചപ്പാടം റോഡ് നിര്‍മാണം. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 38 ലക്ഷം രൂപ ചെലവിലാണ് ഐശ്വര്യ റോഡിന്റെ നിര്‍മാണം. 24 ലക്ഷം ചെലവഴിച്ചാണ് കൂത്തുമാക്കല്‍ റോഡ് നിര്‍മിച്ചത്. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവല് സന്, വി.ടി. ബിനോയ്, ഒ.കെ. രാമകൃഷ്ണന്, എന്‍.എം. ജയരാജന്, രാജേഷ് അശോകന്, ലത സഹദേവന്, ഷാലി ദിലീപന്, കെ.വി. സുകുമാരന്‍, ടി.വി. വിബിന് എന്നിവര്‍ സംസാരിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം