ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തി
ഒളിമ്പ്യന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: ഒളിമ്പ്യന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുടയുടെ ടൂര്‍ണമെന്റ് പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന നടങ്ങില് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റും മുന്‍ സാന്തോഷ് ട്രോഫി താരവുമായ എം.കെ. പ്രഹലാദന്, മുന്‍ ടി.എന്‍. ദേശീയ ഫുട്ബോള്‍ താരവും ക്ലബ് സെക്രട്ടറിയുമായ എ.വി. ജോസഫ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി റോയ് കുര്യന്, ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളും മുന്‍ സാന്തോഷ് ട്രോഫി താരങ്ങളുമായ ഇട്ടി മാത്യു, കെ.എ. തോമസ്, കെ.ജെ. ഫ്രാന്‍സിസ്, സി.പി. അശോകന്, ട്രഷറര്‍ എന്‍.കെ. സുബ്രഹ്മണ്യന് (മുന്‍ ഫിറ്റ്നസ് ട്രെയിനര്‍, അബുദാബി അല്‍- ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി, ഗോവ ചര്‍ചില്‍ ബ്രദേഴ്സ് ഫുട്ബോള്‍ ക്ലബ്), മുന്‍ എം.ജി. സര്‍വകലാശാലാ ഫുട്ബോള്‍ താരം അജി കെ. സ്റ്റാലിന് റഫേല്‍ (ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, സെന്റ് ജോസഫ്സ് കോളജ്), ഡോ. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം