കോണത്തുകുന്ന് സെന്ററില്‍ എത്തുമ്പോള്‍ രാത്രിയാത്രികര്‍ക്ക് ചുക്കുകാപ്പി
കോണത്തുകുന്ന്: രാത്രിയാത്ര ചെയ്ത് കോണത്തുകുന്ന് സെന്ററില്‍ എത്തുമ്പോള്‍ ചുക്കുകാപ്പിയും ലഘുഭക്ഷണവും കഴിച്ച് ക്ഷീണം മാറ്റി യാത്ര തുടരാം. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ഡിവൈഎഫ്ഐ സൗത്ത് മേഖലാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ഈ സേവനം നല്‍കുന്നത്. എട്ടോ പത്തോ പ്രവര്‍ത്തകര്‍ രാത്രിയില്‍ ഈ ചുമതല ഏറ്റെടുക്കും. ലോക്ഡൗണ്‍ സമയത്ത് രാത്രി യാത്ര ചെയ്യുന്നവര്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയ ഘട്ടത്തില്‍ ഭക്ഷണവും നല്കി. മേഖല സെക്രട്ടറി രാജേഷ്, പ്രസിഡന്റ് വി.എസ്. അധീപ്, കാര്‍ഗില്‍ ഹസീബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു