റെയില്‍വെ സ്വകാര്യവത്കരണം രാജ്യദ്രോഹപരം-എഐടിയുസി
കല്ലേറ്റുങ്കര: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെ സ്വകാര്യവത്കരിച്ചു കോര്‍പ്പറേറ്റുകള്‍ക്കു കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നതു രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് പറഞ്ഞു. റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെയും പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്നും സീസണ് ടിക്കറ്റും അണ് റിസര്‍വ്ഡ് ടിക്കറ്റ് സംവിധാനവും പുനസ്ഥാപിക്കണമെന്നും ഫ്ളാറ്റ്ഫോം നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐടിയുസി നടത്തിയ ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. എം.ബി. ലത്തീഫ്, കെ.കെ. ശിവന്, റഷീദ് കാറളം, ടി.പി. രഘുനാഥ്, അഡ്വ. പോളി കണിച്ചായി, ടി.ആര്. ബാബുരാജ്, ടി.സി. അര്ജുനന്, ടി.വി. വിബിന്, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. റസല്‍, കെ.എന്‍. രാമന്, ഗോപി നെല്ലകത്ത്, മോഹനന് വലിയാട്ടില്‍, കെ.സി. ഹരിദാസ്, സി.കെ. ദാസന്, വര്ധനന് പുളിക്കല്‍, ബാബു ചിങ്ങാരത്ത്, ഷൈല, കെ.വി. ഷിബു, യു.ആര്. സുഭാഷ്, കെ.കെ. ബിനീഷ് എന്നിവര്‍ നേതൃത്വം നല്കി.