സ്ത്രീ വിരുദ്ധ നയങ്ങള്‍ തിരുത്തുവാന്‍ മഹിളാസംഘം ആവശ്യപ്പെട്ടു
ഇരിങ്ങാലക്കുട: പാചക വാതക വിലവര്‍ധനവുള്‍പ്പടെ സ്ത്രീ വിരുദ്ധ നയങ്ങള്‍ തിരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാസംഘം പഞ്ചായത്ത് പ്രസിഡന്റ് രമ രാജന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം അല്‍ഫോന്‍സ തോമസ്, മഹിളാസംഘം മണ്ഡലം കമ്മിറ്റി അംഗം ഷംല അസീസ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബൈജു, മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറി പ്രിയ സുനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, അംബിക സുഭാഷ് എനിവര്‍ പ്രസംഗിച്ചു.