ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന്റെ അനാസ്ഥ; കോണ്‍ഗ്രസ് ധര്‍ണ നടത്തി
കാറളം: ചെമ്മണ്ട കായല്‍ പാടശേഖരത്തില്‍ നെല്‍കര്‍ഷകര്‍ക്കുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കു കാരണമായതു ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ചുകൊണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ഷകരും സംഘം ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രവീണ്‍ ഞാറ്റുവെട്ടി മുഖ്യപ്രഭാഷണം നടത്തി. ദശരഥന് നെല്ലിശേരി, ഗിരീഷ് ചുള്ളിപറമ്പില്‍, കെ.ബി. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. സുബീഷ് കാക്കനാടന്, ലൈജു ആന്റണി, വി.ഡി. സൈമണ്‍, വേണു കുട്ടാശാംവീട്ടില്, ബിജു വാകയില്‍ എന്നിവര്‍ നേതൃത്വം നല്കി.