ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് ഡോക്ടര്‍ മരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ദന്തഡോക്ടര്‍ മരിച്ചു. ചേലൂര്‍ ചിറയത്ത് തെക്കേത്തല പരേതനായ ടി.വി. തോമസ് മകന് ഡോ. ജോസഫ് തോമസ് (സജു 47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനു കാത്തലിക് സെന്ററിലെ ഷട്ടില്‍ കോര്‍ട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞുവീണ ഡോക്ടറെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് ഡെന്റല്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. സംസ്കാരം ഞായറാഴ്ച (23082020) രാവിലെ 11 ന് ചേലൂര്കണ്ഠേശ്വരം റോഡിലുള്ള സ്വസതിയില്‍ നിന്നാരംഭിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. അമ്മ: വത്സമ്മ തോമസ് (മൂക്കന്നൂര്‍ മംഗലി കുടുംബാംഗം) ഭാര്യ: മാലിനി ജോസഫ്. മക്കള്‍: തോമസ്, കത്രീന, സഹോദരങ്ങള്‍: ജോര്‍ജ് തോമസ്, മിനി ടോംസണ് അക്കര.

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയോത്സവം