തൊഴിലാളി യൂണിയനുകള്‍ ആര്‍ജെഡിയില്‍ ലയിച്ചു
മുന്‍ മന്ത്രിയും ജനതാ ലേബര്‍ യൂണിയന് സംസ്ഥാന പ്രസിഡന്റുമായ വി. സുരേന്ദ്രന് പിള്ള ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് കേരള ഫ്ളവര്‍ മില്‍ തൊഴിലാളി യൂണിയനും, പപ്പട നിര്‍മ്മാണ യൂണിയനും ആര്‍ജെഡി തൊഴിലാളി സംഘടനയായ ജനതാ ലേബര്‍ യൂണിയനില്‍ ലയിച്ചു. ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന ലയന സമ്മേളനം ജെഎല്‍യു സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി. സുരേന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്തു. ജെഎല്‍യു പതാക തൊഴിലാളി നേതാക്കള്‍ക്ക് സുരേന്ദ്രന് പിള്ള കൈമാറി. ആര്‍ജെഡി ദേശീയ എക്സിക്യുട്ടീവ് അംഗം യൂജിന്‍ മോറേലി മുഖ്യ പ്രഭാഷണം നടത്തി.
ഓള് കേരള ഫ്ളവര്‍ മില്‍ ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ മാണി, നീലിയോട്ട് നാണു, സിബി കെ. തോമസ്, എന്‍.വൈ. സിദ്ധിക്ക്, ജയരാജ് ചാവക്കാട്, ജോര്‍ജ് കെ. തോമസ്, എ.ടി. വര്‍ഗീസ്, എം.എ. ആസിഫ്, കെ.കെ. ഷാനി, ജോര്‍ജ് വി. ഐനിക്കല്‍, സാബു അമ്മനത്ത്, കാവ്യ പ്രദീപ്, കലാ രാജീവ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം