ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്കുള്ള വഴിയില്‍ ഗേറ്റ് വച്ചു
ഇരിങ്ങാലക്കുട റെയില്വേസ്റ്റഷന് പ്ലാറ്റ്ഫോമിലേക്കുള്ള വഴിയില്‍ ഗേറ്റ് വക്കുന്ന പണികള്‍ പോലീസിന്റെ സാന്നിധഘ്യത്തില് പുരോഗമിക്കുന്നു.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ഒന്നരപ്പതിറ്റാണ്ടിലേറെയായി നാട്ടുകാരും ട്രെയിന്‍യാത്രക്കാരും സഞ്ചരിച്ചിരുന്ന വഴിയില്‍ റെയില്‍വെ പോലീസിന്റെ സംരക്ഷണയോടെ ഗേറ്റ് സ്ഥാപിച്ചു. പകരം സംവിധാനം ഒരുക്കാതെ ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം ഏതാനും ദിവസം മുമ്പ് രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും ചേര്‍ന്ന് തടഞ്ഞിരുന്നു. അന്ന് നിര്‍ത്തിവെച്ച ജോലികളാണ് കഴിഞ്ഞ ദിവസം രാവിലെ പുനരാരംഭിച്ചത്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും പ്രവേശിക്കുന്ന രണ്ട് വഴികളിലും ഗേറ്റ് സ്ഥാപിച്ചെങ്കിലും പണി പുനരാരംഭിച്ചപ്പോള്‍ പ്രതിഷേധമോ ജോലി തടസ്സപ്പെടുത്തലോ ഉണ്ടായില്ല.
പകരം സംവിധാനം ഒരുക്കാ തെ ഗേറ്റ് വെച്ചതില്‍ എതിര്‍പ്പുയരുന്നുണ്ട്. ഗേറ്റ് അടച്ചിടുന്ന സമയങ്ങളില്‍ യാത്രക്കാര്‍ ഉള്ളില്ക്കയ റാന്‍ ഒരുകിലോമീറ്ററിലേറെ ചുറ്റണം. റെയില്‍വേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കിഴക്കു ഭാഗത്തുള്ള പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത് ഈ വഴിയെയാണ്.
മേല്‍പ്പാലത്തിലൂടെ ഏറെ ചുറ്റി വളഞ്ഞ് സഞ്ചരിക്കേണ്ടതിനാണ് റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് എളുപ്പത്തില്‍ ഇവിടങ്ങളിലേക്ക് എത്താന്‍ പ്ലാറ്റ് ഫോമിലെക്കുള്ള വഴി നാട്ടുകാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച വഴിയുടെ സമീപത്ത് തമ്പടിക്കുന്ന ഭിക്ഷാടകര്‍ പരിസരം വൃത്തിഹീനമാക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ശുചീകരണ തൊഴിലാളികള്‍ക്ക് പോലും സ്റ്റേഷന്റെ വടക്കുഭാഗത്തേക്ക് കടന്നു ചെല്ലാനാകാത്ത വിധം ദുര്‍ഗന്ധം ആണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.
കൂടാതെ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കഞ്ചാവ് വില്പനയുമെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നും പരിതിയുണ്ട്. രണ്ടു നൂറ്റാണ്ടായി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന വഴി അപകടസാധ്യതയില്ലാത്ത വിധം ഉപയോഗിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് കലേറ്റുംകര വികസന സമിതിയും റെയില്‍വേ വികസന സമിതിയും ആവശ്യപ്പെട്ടു.
സുരക്ഷിതമായി റെയില്‍വേ ട്രാക്ക് മറിക്കടക്കാന്‍ ഇരുവശവും പഴയ റോഡിനെ ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിക്കും മുമ്പ് ഇതുവഴിയുള്ള പ്രവേശനം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡ്റ് ഷാജു ജോസഫ് പറഞ്ഞു. കിഴക്കുനിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം സാധ്യമാക്കണമെന്നും 2006-ല്‍ റെയില്‍വേ ക്രോസ് പൂട്ടുന്ന സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സബ് വേ റെയില്‍വേ നിര്‍മിക്കുമെന്നും അപ്രോച്ച് റോഡ് പഞ്ചായത്ത് നിര്‍മിക്കാമെന്നും എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ തീരുമാനിച്ചെങ്കിലും 19 വര്‍ഷം കഴിഞ്ഞിട്ടും ആരും തയ്യാറായിട്ടില്ലെന്നും കല്ലേറ്റുംകര വികസനസമിതി മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഗേറ്റ് തുറക്കും- റെയില്‍വേ
ഗേറ്റ് സ്ഥാപിച്ചാലും രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ അനുവാദം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറുനിന്ന് പ്രവേശിക്കുന്ന ഗേറ്റ് രാത്രിയില്‍ അടച്ചിടാനും കിഴക്കുനിന്നുള്ള ഗേറ്റ് മുഴുവന്‍സമയം തുറന്നിടാനുമാണ് റെയില്‍വേ അധികൃതരുടെ താത്കാലിക തീരുമാനം. റെയില്‍വേ സ്റ്റേഷന് പരിസരത്തെ സമൂഹവിരുദ്ധരുടെ ശല്യം നിയന്ത്രിക്കുകയാണ് ഗേറ്റ് വയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി