നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമാണ് ചന്ദ്രേട്ടന്- ജയരാജ് വാര്യര്‍

കെ.വി. ചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ചന്ദ്രട്ടന്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമാണെന്ന് ജയരാജ് വാര്യര്‍ അനുസ്മരിച്ചു. കെ.വി. ചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം- ഒരിക്കലും അസ്തമിക്കാത്ത സ്നേഹത്തിന്റെ നിലാവാണ് ചന്ദ്രന് വാര്യര്‍ എന്ന് കൂട്ടി ചേര്‍ത്തു. അനുസ്മരണ സമിതി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കൂടിയാട്ട കലാചാര്യന്‍ വേണുജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ സ്മിതകൃഷ്ണകുമാര് ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ എ.എസ്. സതീശന് സ്വാഗതവും, ട്രഷറര്‍ എ.സി. സുരേഷ് നന്ദിയും പറഞ്ഞു. സദനം കൃഷ്ണന് കുട്ടി, എം.പി. ജാക്സണ്, ഇ. ബാലഗംഗാധരന്‍, സി.പി. കൃഷ്ണന്, അമ്പിളി ജയന്, വി.വി. ഗിരീശന്, എം.കെ. അനിയന്, ശിവദാസ് പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ചന്ദ്രേട്ടന് സ്മാരകം നിര്‍മ്മിക്കുന്നതിന് അനുസ്മരണ സമിതി തീരുമാനിച്ചു. അടുത്ത വര്‍ഷത്തിനുള്ളില്‍ സ്ഥലം വാങ്ങുന്നതിനും, പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുന്നതുമാണ്.