എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
അഡ്വ. തോമസ് ഉണ്ണിയാടന് ആദ്യമായി എംഎല്‍എ ആയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ രാജീവ്ഗാന്ധി മന്ദിരത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ യുഡിഎഫ് കണ്‍വീനറും നഗരസഭാ അധ്യക്ഷനുമായ എം.പി. ജാക്സണ് അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: അഡ്വ. തോമസ് ഉണ്ണിയാടന് ആദ്യമായി എംഎല്‍എ ആയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് യുഡിഎഫ്. രാജീവ്ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനറും നഗരസഭാ അധ്യക്ഷനുമായ എം.പി. ജാക്സണ് ഉണ്ണിയാടനെ ആദരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, ടി.വി. ചാര്‍ലി, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, നഗരസഭ ഉപാധ്യക്ഷ ചിന്ത ധര്മ്മരാജന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.
2001 മെയ് 13 നാണ് തോമസ് ഉണ്ണിയാടനെ ആദ്യമായി എംഎല്‍എ ആയി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി. ശശിധരനെ 406 വോട്ടിന് പരാജയപ്പെടുത്തിയാണ് അതുവരെ എല്‍ഡിഎഫ് കുത്തകയായി വച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തെ തോമസ് ഉണ്ണിയാടന് യുഡിഎഫ് പക്ഷത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് 2006 ല്‍ 7995 വോട്ടിന്റെയും 2011 ല്‍ 12404 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ഉണ്ണിയാടന് സീറ്റ് യുഡിഎഫിനായി നിലനിര്‍ത്തി. 2026 ല്‍ വീണ്ടും 10212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും ജയിക്കുകയായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷങ്ങള്‍ ഇപ്പോഴും തോമസ് ഉണ്ണിയാടന്റെ പേരില്‍ തന്നെയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ചൈതന്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി