ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ സംഘടിപ്പിച്ച ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ബിടെക് 2022- 26 ബാച്ചിന്റെയും എംബിഎ 2022- 24 ബാച്ചിന്റെയും അധ്യയന സമാപന ചടങ്ങ് സമാദരവ് 26 വര്‍ണാഭമായി. വിക്രം സാരാഭായി സ്പേസ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് ആശ്രമത്തിന്റെ പ്രിയോര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ സിഎംഐ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടര്‍ ഡോ. സജീവ് ജോണ്‍ അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, പിടിഎ വൈസ് പ്രസിഡന്റ് ഡോ. വി.എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബാച്ചിലെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഐറിന് ജോസ്, വിവിധ ബ്രാഞ്ചുകളില്‍ നിന്ന് മികച്ച വിദ്യാര്‍ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഐറിന് സോബി, ആല്ഷിന് ഷാജന്, സ്റ്റീവ് സെബാസ്റ്റ്യന്‍, ആഷ്യ ജോസ്, അഷ്ന എം. സുനില്‍ എന്നിവരെയും ബാച്ച് ടോപ്പര്‍മാരായ ഹനാന് ഷാജഹാന്, ഐറിന് ജോസ്, കെ.ജി. ലക്ഷ്മി, നീത ജോണ്‍, ആഷിയ ജോസ്, അനുപമ ചന്ദ്രന് എന്നിവരെയും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. 97 ശതമാനം വിദ്യാര്‍ഥികള്‍ പ്ലേസ്മെന്റ് നേടുകയും 34 വിദ്യാര്‍ഥികള്‍ മൈനര്‍ ബിരുദം, നാല് വിദ്യാര്‍ഥികള്‍ ഓണേഴ്സ് ബിരുദം എന്നിവ കരസ്ഥമാക്കുകയും ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി