സിഡി കഷ്ണങ്ങളില്‍ വിരിഞ്ഞ വിശുദ്ധ അന്തോണീസ്; വേറിട്ട കലാസൃഷ്ടിയുമായി പാദുവാനഗര്‍ കെസിവൈഎം
ഉപയോഗശൂന്യമായ സിഡികള്‍ പുനരുപയോഗിച്ചഇരിങ്ങാലക്കുട പാദുവനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നിര്‍മിച്ച വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ചിത്രം
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായി തള്ളിക്കളയുന്ന വസ്തുക്കളില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് തെളിയിക്കുകയാണ് ഐക്കരക്കുന്ന് പാദുവാനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം പ്രവര്‍ത്തകര്‍. ഇടവകയിലെ വീടുകളില്‍ പൊടിപിടിച്ചു കിടന്നിരുന്ന പഴയ സിഡി കഷണങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ അതിമനോഹരമായ ഒരു ചിത്രമാണ് ഇവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇടവകയിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചാണ് ഈ വേറിട്ട കലാസൃഷ്ടി ഒരുക്കിയത്. പല നിറങ്ങളിലും വലിപ്പത്തിലുമുള്ള സിഡികള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത്, അവയുടെ തിളക്കവും വര്ണ്ണരാചികളും നഷ്ടപ്പെടാത്ത രീതിയിലാണ് ചിത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ പ്രതിഫലനത്തിനനുസരിച്ച് ചിത്രത്തിന് വ്യത്യസ്തമായ ഭാവങ്ങള്‍ കൈവരുന്നു എന്നത് ഈ സൃഷ്ടിയുടെ പ്രധാന സവിശേഷതയാണ്.
വിവിധ കോണുകളില്‍ നിന്ന് പ്രകാശം പതിക്കുമ്പോള്‍ സിഡികളുടെ പ്രതിഫലനം ചിത്രത്തിന് പ്രത്യേക ഭംഗി പകരുന്നു. വിശുദ്ധ അന്തോണീസിന്റെ മുഖഭാവം, വസ്ത്രധാരണം, ദിവ്യമായ സാന്നിധ്യം എന്നിവ അതീവ സൂക്ഷ്മതയോടെയാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിശുദ്ധ അന്തോണീസിന്റെ പരമ്പരാഗത രൂപഭാവങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ അദ്ദേഹത്തിന്റെ മുഖഭാവവും ഉണ്ണീശോയെ കൈകളില്‍ ഏന്തിയിരിക്കുന്ന രൂപവും അതീവ സൂക്ഷ്മതയോടെയാണ് സിഡി കഷ്ണങ്ങളിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ഇരുന്നൂറിലധികം പഴയ സിഡികളുടെ തുണ്ടുകള്‍ സൂക്ഷ്മമായി മുറിച്ചൊരുക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കോര്‍ഡിനേറ്റര്‍മാരായ ഹെല്‍ന വര്‍ഗീസ്, ജിബിന്‍ ജോസഫ്, അലീന ആന്റണി എന്നിവരാണ് നേതൃത്വം നല്‍കിയത്. ദിവസവും വൈകീട്ട് അഞ്ചുമണി മുതല്‍ രാത്രി പതിനൊന്നു മണിവരെ ഇരുപതോളം യുവജനങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അന്തോണീസിന്റെ ചിത്രം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സീജൊ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 14 നാണ് തിരുനാള്‍. തിരുനാള്‍ ദിനം വരെ പള്ളിക്കു മുമ്പില്‍ പൊതുദര്‍ശനത്തിനായി ചിത്രം വച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സോഡാകുപ്പികളുടെ അടപ്പനുകള് കൊണ്ടും നൂലുകൊണ്ടും ജലച്ചായത്തിലും വിശുദ്ധ അന്തോണീസിന്റെ ചിത്രം ആകര്ഷണമാക്കിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍