കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
അഭിഷേക് (25).
പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ആളൂര്‍: കൊറിയര്‍ പാര്‍സല്‍ സര്‍വീസുകളുടെ മറവില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിനെ ആറ് കിലോ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ജൂലൈ 30ന് ഹൈദരാബാദില്‍ നിന്നുമാണ് പാലക്കാട് അലനെല്ലൂര്‍ സ്വദേശി പാലക്കാത്തൊടി വീട്ടില്‍ അഭിഷേക് (25) എന്നയാളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ആളൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2026 ജനുവരി 24ന് വൈകീട്ട് 5.30 ഓടെ കൊമ്പിടിഞ്ഞാമാക്കല്‍ വച്ച് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് കിലോ 50 ഗ്രാം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കന് വീട്ടില്‍ ജിത്തു വര്‍ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടില്‍ ഷൈന്‍ ഷിജു (25) എന്നിവരെ ആളൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയായ ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കല്‍ വീട്ടില്‍ അലന് മാത്യു (25) എന്നയാളെ തൊടുപുഴയില്‍ നിന്ന് കഴിഞ്ഞ മാസം ജുലൈ 27ന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ ജിത്തു വര്‍ഗീസുമായി അഭിഷേക് ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്, അഭിഷേകിന്റെ നിര്‍ദേശപ്രകാരമാണ് കൊറിയര്‍ മാര്‍ഗം ജിത്തു വര്‍ഗീസിന് കഞ്ചാവ് അയച്ചുകൊടുത്തതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഷേകിനെക്കൂടി ഈ കേസില്‍ പ്രതിചേര്‍ത്തത്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ അമല്‍ ജോയ്, എസ്ഐ ജെയ്സണ്‍, ജിഎഎസ്എ മിനിമോള്‍, ജിഎസ്സിപിഒ ജിബിന്‍ വര്‍ഗീസ്, സിപിഒ വിശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു