ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നിക്ഷേപക സംരക്ഷണ സമരസമിതിക്കുവേണ്ടി കൂട്ടായ്മ അംഗം രാഖി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിവേദനം നല്കുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നിക്ഷേപക സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ ജില്ലാ കളക്ടര്‍ക്കും സഹകരണ സംഘം അസി. രജിസ്ട്രാര്‍ക്കും ജോ. രജിസ്ട്രാര്‍ക്കും നിവേദനം നല്കി. കൂട്ടായ്മ സെക്രട്ടറി ലിയോ പി. ആന്റോ, രാഖി എന്നിവരാണ് നിവേദനം നല്‍കിയത്. അതോടൊപ്പം ബാങ്കിന്റെ ബൈലോയും ബന്ധപ്പെട്ട ചട്ടങ്ങളും വിവരങ്ങളും വിവരാവകാശ കമ്മീഷന് മുഖേന ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിച്ചു. ഏഴായിരത്തോളം വരുന്ന നിക്ഷേപകര്‍ക്കായി 600 കോടി രൂപയോളം ബാങ്കില്‍നിന്നും കിട്ടാനുണ്ട്. 2025 26 ലെ വാര്‍ഷിക കണക്കനുസരിച്ച് 123 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ട്. കഴിഞ്ഞ 36 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണം നടത്തിയ ചെയര്‍മാന്റേയും ഡയറക്ടര്‍ ബോര്‍ഡിന്റേയും കെടുകാര്യസ്ഥതയുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും നിവേദനത്തില്‍ പറയുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം