പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
അനില്‍കുമാര്‍ കൃഷിയിടത്തില്‍
കാട്ടൂര്‍: കൃഷിയിറക്കി വിളവെടുത്ത ഉല്പന്നങ്ങള് നല്‍കിയിട്ടും പണം ലഭിക്കാതെ വന്നതോടെ കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരസമരത്തില്‍.

കാട്ടൂര്‍ സ്വദേശി കടവില്‍ വീട്ടില്‍ അനില്‍കുമാറും 77 വയസ്സുള്ള മാതാവ് തങ്കമണിയും ഭാര്യ നീതുവുമാണ് കര്‍ഷകദിനാഘോഷം നടക്കുന്ന വേദിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മുതല്‍ നിരാഹാരസമരം നടത്തുന്നത്. കാട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന് 200 കിലോയിലധികം തണ്ണിമത്തനും പൊട്ടുവെള്ളരിയും നല്‍കിയെങ്കിലും രണ്ടര വര്‍ഷമായിട്ടും പണം ലഭിച്ചില്ലെന്നാണ് അനില്‍കുമാറിന്റെ പരാതി. വിളകള്‍ നല്കി ഒരാഴ്ച കഴിഞ്ഞ് പണം ആവശ്യപ്പെട്ടപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയത് ആരാണെന്ന് ഓര്‍മയില്ല എന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിച്ചത്. സംഭവത്തില്‍ പോലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. നാല് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് അനില്‍കുമാര്‍ കൃഷി ചെയ്തിരുന്നത്. പകല്‍ വെല്‍ഡിംഗ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തിനൊപ്പം ഒഴിവുസമയങ്ങളില്‍ കൃഷിയിടത്തില്‍ പണിയെടുത്താണ് കുടുംബം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കൃഷിയില്‍നിന്നുള്ള വരുമാനം ലഭിക്കാതെ വന്നതോടെ കൃഷി തന്നെ നിര്ത്തേണ്ടിവന്നിരിക്കുകയാണ്. വിളവെടുത്ത് നല്കിയ ഉല്പന്നങ്ങളുടെ പണം ലഭിക്കാതെ വന്നതിലുള്ള പ്രതിഷേധമാണ് കര്‍ഷകദിനത്തില്‍ കുടുംബത്തെ നിരാഹാരത്തിലേക്ക് നയിച്ചത്. കര്‍ഷകദിനം ആഘോഷിക്കുമ്പോള്‍ തന്നെ വിളവിന്റെ വിലയ്ക്കായി ഒരു കര്‍ഷകകുടുംബം സമരത്തിലിരിക്കേണ്ടിവരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നാണ് നാട്ടുക്കാരുടെ ആരോപണം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു