ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി വികസന സമിതി യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ഇരിങ്ങാലക്കുടയില്‍ നിന്നും ഉടനെ ആരംഭിക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അറിയിച്ചു. ജീവനക്കാരുടെ കുറവ് നികത്തുന്നതിന് അഞ്ചുപേരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും. രാമേശ്വരം, വേളാങ്കണ്ണി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ് ഡിപ്പോ പദവി നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെഎസ്ആര്‍ടിസി വികസന സമിതി യോഗത്തില്‍ അദ്ദേഹം അറിയിച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ജെ. സുനില്‍, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എ. റിയാസുദ്ദീന്‍, പി.ബി. മനോജ്കുമാര്‍, കെ.കെ. ശിവന്‍കുട്ടി, റിമ പ്രകാശ്, കെഎസ്ആര്‍ടിസി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ സേതുമാധവന് പറയംവളപ്പില്‍, കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, ബിന്ദു വിനയന്, സ്മിത കൃഷ്ണകുമാര്‍, നളിന്‍ ബാബു, തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു